Apply for Padavugal Scholership for Students

Apply for Padavugal Scholership for Students

 വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധന സഹായം നൽകുന്ന 'പടവുകൾ' പദ്ധതി 2024-25, 2025-26 വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. വിധവകളുടെ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ ടൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവ പദ്ധതി വഴി നൽകും . https://schemes.wcd.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 13 ൽ നിന്നും മാർച്ച് 20 വരെ നീട്ടി.  കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

വിധവകളും വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന മക്കൾക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുന്ന ‘പടവുകൾ’ പദ്ധതിയിലേക്ക് 2024-25, 2025-26 വർഷത്തേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. മാർച്ച് 20നകം അപേക്ഷ സമർപ്പിക്കണം.



വനിത ശിശുവികസന വകുപ്പ്- വിധവകളുടെ, പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിയ്ക്കുന്ന മക്കൾക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം 'പടവുകൾ' 2024-25, 2025-26 വർഷത്തേയ്ക്ക് അപേക്ഷകൾ ഓൺലൈൻ വെബ് സൈറ്റ് വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

വിധവകളായ സ്ത്രീകളുടെ കുടുംബത്തിൻ്റെ ഭാവി വിധവകളുടെ വിവിധ പ്രൊഫഷണൽ സുരക്ഷിതമാക്കുന്നതിനായി, കോഴ്‌സുകൾക്ക് പഠിക്കുന്ന മക്കളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുക എന്ന ഉദ്ദ്യേശത്തോടെ 'പടവുകൾ' എന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതി 2018-19 വർഷം മുതൽ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു.

2018-19 ന് ആരംഭിച്ച പടവുകൾ പദ്ധതി 2023-24 വർഷം വരെ മുടക്കം കൂടാതെ എല്ലാ വർഷങ്ങളിലും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ 2024-25, 2025-സാമ്പത്തിക വർഷങ്ങളിൽ പടവുകൾ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിച്ചിരുന്നില്ല. 2024-25 വർഷം മുതൽ പടവുകൾ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിക്കാത്തത്, വിദ്യാർത്ഥികളുടെ പഠനം ആശങ്കയിലാക്കുമെന്നും, ആകയാൽ പദ്ധതി മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് പടവുകൾ പദ്ധതി തുടരുവാൻ അനുമതി നൽകണമെന്നും അഭ്യർത്ഥിച്ച് സർക്കാരിൽ പ്രൊപ്പോസൽ നൽകിയിരുന്നു. ആയതിൻ്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം പദ്ധതി പദ്ധതി തുടരാവുന്നതാണെന്ന് മാനദണ്ഡങ്ങൾ പരിഷ് കരിച്ച് പടവുകൾ അറിയിച്ചിരിക്കുന്നു. പുതുക്കിയ പദധതി മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 മാർച്ച് 20

Official Website: http://wcd.kerala.gov.in/

കൂടുതൽ വിവരങ്ങൾക്ക്: Padavukal Scheme Circular


ഫോണ്‍: 0474 2992809.


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply Padavukal Scheme


Previous Post Next Post

نموذج الاتصال