വയർമാൻ പരീക്ഷ അപേക്ഷിക്കാം.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്ന ‘വയർമാൻ പരീക്ഷ 2025’ ന് അപേക്ഷ ക്ഷണിച്ചു. പരീക്ഷ സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം https://www.dei.kerala.gov.in/ ൽ ലഭ്യമാണ്.
അപേക്ഷ ഓൺലൈനായി https://samraksha.ceikerala.gov.in/ മുഖേന സമർപ്പിക്കണം. അപേക്ഷകർ വെബ്സൈറ്റിൽ "Create Account" എന്ന menu വിൽ രജിസ്റ്റർ ചെയ്ത ശേഷം Application മെനു എടുക്കുകയും ശേഷം "Application for wireman permit" മെനു തിരഞ്ഞെടുത്തു അപേക്ഷ സമർപ്പിക്കണം. 560 രൂപ ഫീസ് അപേക്ഷയോടൊപ്പം അടയ്ക്കണം. അപേക്ഷ സമർപ്പിക്കുന്നതിനായുള്ള ലിങ്ക് ഫെബ്രുവരി 16 മുതൽ മാർച്ച് 15 വരെ ലഭ്യമാകും.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുവാൻ ഉദ്ദേശിക്കുന്ന 2025-ലെ വയർമാൻ പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുളളവരിൽ നിന്നും ഓൺലൈനിൽ അപേക്ഷകൾ ക്ഷണിക്കുന്നു. പരീക്ഷയിൽ വിജയിക്കുന്നവർക്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നിയമത്തിലെ 15(3), 18 എന്നീ വകുപ്പുകൾ പ്രകാരം വയർമാൻ കോമ്പിറ്റൻസി സർട്ടിഫിക്കറ്റും പെർമിറ്റും നൽകുന്നതാണ്. അപേക്ഷ ഓൺലൈനായി https://samraksha.ceikerala.gov.in/എന്ന വെബ്‌സൈറ്റ് മുഖേന സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ വെബസൈറ്റിൽ "Create Account" എന്ന menu എടുത്ത് രജിസ്റ്റർ ചെയ്ത ശേഷം "Applications" എന്ന menu എടുക്കുകയും അതിനുശേഷം "Application for Wireman Permit" എന്ന menu തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ആകെ ഫീസ് ₹560/- ഓൺലൈനായി തന്നെ അപേക്ഷയോടൊപ്പം അടയ്ക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമുള്ള ലിങ്ക് 2026 ഫെബ്രുവരി 16 മുതൽ 2026 മാർച്ച് 15 വരെ ലഭ്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കണ്ട അവസാന തീയതി : 2026 മാർച്ച് 15
Official Website: https://www.dei.kerala.gov.in/ | https://samraksha.ceikerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 2025-ഗസറ്റ് വിജ്ഞാപനം | Kerala State Electricity Licensing Board User Manual
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Electrical Inspectorate is a Department